മണൽക്കടവ് നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായി

81

പറപ്പൂക്കര :തൃശൂർ ജില്ലാ പഞ്ചായത്തിന്റെ പറപ്പൂക്കര ഡിവിഷനിൽ 2019-20 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നന്തിക്കര മണൽക്കടവ് (ആറാട്ടുകടവ്) നിർമ്മാണോദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു.വാർഡ് മെമ്പർ കെ.കെ.രാജൻ ,പഞ്ചായത്ത് ഓവർസീയർ ഓംപ്രകാശ്, ഇ.കെ.അനൂപ് തുടങ്ങിയവർ സംസാരിച്ചു.

Advertisement