സംസ്ഥാനത്ത് ഇന്ന് (ജൂൺ 18) 97 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

113

സംസ്ഥാനത്ത് ഇന്ന് (ജൂൺ 18) 97 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 89 പേരുടെ ചികിത്സാ ബലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. കണ്ണൂരിൽ എക്സൈസ് വകുപ്പിലെ 28 കാരനായ ഡ്രൈവർ ആണ് മരണപ്പെട്ടത്. ഇന്ന് രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 29 പേർ. സമ്പർക്കം മൂലം മൂന്നുപേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച അവരുടെ കണക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ മഹാരാഷ്ട്ര 12 ,ഡൽഹി 7, തമിഴ്നാട് 5, ഹരിയാന ഗുജറാത്ത് രണ്ടുപേർ വീതം ,ഒറീസ 1. ബലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10 ,കോട്ടയം 2, കണ്ണൂർ 4 ,എറണാകുളം 4, തൃശ്ശൂർ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസർകോട് 11,പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ പാലക്കാട് 14, കൊല്ലം 13, കോട്ടയം 11 ,പത്തനംതിട്ട 11 ,ആലപ്പുഴ 9, എറണാകുളം തൃശൂർ ഇടുക്കി ആറുവീതം, തിരുവനന്തപുരം കോഴിക്കോട് അഞ്ചുവീതം, മലപ്പുറം കണ്ണൂർ നാലുവിധം, കാസർകോട് മൂന്ന്. ഇന്ന്4817 സാമ്പിളുകളാണ് പരിശോധിച്ചത് ഇതുവരെ 2795 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1358 പേർ ഇപ്പോൾ ചികിത്സയിലാണ്126839 ഇപ്പോൾ നിരീക്ഷണത്തിൽ ഉണ്ട്. ആശുപത്രികളിൽ1967 പേരും . ഇന്ന് ആശുപത്രികളിൽ 190 പ്രവേശിപ്പിച്ചു .

Advertisement