പൊറത്തിശ്ശേരി മേഖല കണ്ടയ്ന്‍മെന്റ് സോണായി തുടരാന്‍ ജില്ലാ ഭരണകൂടം ഉത്തരവ്

487

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി മേഖല കണ്ടയ്ന്‍മെന്റ് സോണായി തുടരാന്‍ ജില്ലാ ഭരണകൂടം ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട നഗരസഭയിലെ പഴയ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശം ഉള്‍പ്പെടുന്ന ഒന്ന് മുതല്‍ പത്തുവരെയും 32 മുതല്‍ 41 വരെയുള്ള വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം ഒമ്പതിനാണ് മേഖലയെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റ് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ശൂചീകരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അനില്‍, ജെ.എച്ച്.ഐ.മാരായ റിജേഷ്, സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്

Advertisement