ക്രൈസ്റ്റ് വെസ്റ്റ് കുടുംബസമ്മേളന യൂണിറ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ നട്ടു

82

ഇരിങ്ങാലക്കുട:ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ക്രൈസ്റ്റ് വെസ്റ്റ് കുടുംബസമ്മേളന യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് ചർച്ചു വ്യൂ റോഡ് മുതൽ എ. കെ.പി ജംഗ്ഷൻ വരെയുള്ള പാതയോരങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ.ഫാ.ആന്റു ആലപ്പാടൻ, ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിന്റെ പ്രിയോർ റവ.ഫാ.ജേക്കബ് ഞെരിഞാമ്പിള്ളി സി.എം.ഐ എന്നിവർ തൈകൾ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ വിനോയ് പന്തലിപ്പാടൻ സ്വാഗതവും, കൈക്കാരൻ തോംസൺ ചിരിയങ്കണ്ടത് ആശംസയും, സെക്രട്ടറി ബിയാട്രീസ് ജോണി നന്ദിയും അർപ്പിച്ചു. മറ്റു കുടുംബ സമ്മേളന ഭാരവാഹികളും, യൂണിറ്റ് അംഗങ്ങളും സന്നിഹിതരായിരുന്നു.

Advertisement