കാട്ടൂർ:കാറളം പഞ്ചായത്തിൽ മരിച്ച കുണ്ടുകുളങ്ങര വീട്ടിൽ ഔസേപ്പിന്റെ സംസ്കാര ചടങ്ങിൽ മകൻ വിദേശത്തുനിന്ന് വീട്ടിലേക്ക് നേരിട്ട് എത്തിയ സംഭവത്തിൽ കോറന്റൈൻ ലംഘനത്തിന് കാട്ടൂർ പോലീസ് 678 വകുപ്പ് പ്രകാരം കേസെടുത്തു, അബുദാബിയിൽ ആയിരുന്ന മകൻ കുണ്ടുകുളങ്ങര വീട്ടിൽ സിബിൻ രാത്രിയോടെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും വെളുപ്പിന് അഞ്ചുമണിയോടെയാണ് സ്വകാര്യ ടാക്സിയിൽ കാറളത്തുള്ള വീട്ടിലെത്തിയത്. ആരോഗ്യവിഭാഗം അറിഞ്ഞതിനെ തുടർന്ന് വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്ന നാലു മാസമായ കുഞ്ഞ് ഉൾപ്പെടെ 12 ഓളം പേർ കോറന്റൈനിൽ പോകുവാൻ നിർദ്ദേശം നൽകുകയായിരുന്നു. ഈ സംഭവത്തിൽ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് കാറളം പഞ്ചായത്ത് സെക്രട്ടറി പി കെ ജമുനയുടെ പരാതിയിൽ കാട്ടൂർ പോലീസ് സബ് ഇൻസ്പെക്ടർ വി വി വിമലിന്റെ നേതൃത്വത്തിൽ കോറന്റൈൻ ലംഘനത്തിന് സിബിന്റെ പേരിൽ കേസെടുക്കുകയായിരുന്നു.
കാറളത്ത് മരണവീട്ടിൽ ക്വാറന്റൈൻ ലംഘിച്ച് എത്തിയ പ്രവാസിയായ മകനെതിരെ കാട്ടൂർ പോലിസ് കേസെടുത്തു
Advertisement