ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട് ഉദ്ഘടനം ചെയ്തു. അസംബ്‌ളി പ്രസിഡന്റ് വിപിൻ വെള്ളയത് അധ്യക്ഷനായിരുന്നു .കെ.എസ് .യു ബ്ലോക്ക് പ്രസിഡന്റ് റൈഹാൻ ഷഹീർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ശ്രീറാം ജയപാലൻ, അജയ് യൂ മേനോൻ, അവിനാശ്, സന്ദീപ് എന്നിവർ നേതൃത്വം നൽകി.
Advertisement