കാറളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൃക്ഷ തൈ വിതരണം ചെയ്തു

90

കാറളം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാറളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് വിപിൻ വെള്ളയത്ത് പരിപാടി ഉദ്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ് ആദ്യ തൈ വിതരണം ചെയ്തു . യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അർജ്ജുൻകാറളം , പ്രവർത്തകരായ അജീഷ് എസ് മേനോൻ , സുബീഷ് കാക്കനാടൻ , ശ്രീനാഥ് എടക്കാട്ടിൽ , ജിത്ത് ചെമ്മണ്ട , ഐസക് സാബു എന്നിവർ നേതൃത്വം നൽകി.

Advertisement