പരിസ്ഥിതി ദിനം ആചരിച്ച് മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആൻഡ് ലൈബ്രറി

128

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റയും മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആൻഡ് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചാരിച്ചു.മുകുന്ദപുരം താലൂക്ക് തല ഉദ്‌ഘാടനം പ്രൊഫ കെ യൂ അരുണൻ മാസ്റ്റർ നിർവഹിച്ചു . താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രാജൻ നെല്ലായി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ജി മോഹനൻ മാസ്റ്റർ പരിസ്ഥിതി സന്ദേശം നൽകി . മഹാത്മാ ലൈബ്രറി സെക്രട്ടറി അഡ്വ അജയ്കുമാർ കെ ജി സ്വാഗതവും വനിതാവേദി ചെയർപേഴ്സൺ ലേഖ പി നന്ദിയും രേഖപ്പെടുത്തി.ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ സോണിയ ഗിരി സന്നിഹിതയായിരുന്നു.

Advertisement