തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 5) 8 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു

488

തൃശ്ശൂർ:ജില്ലയിൽ ഇന്ന് (ജൂൺ 5) 8 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ രോഗം സ്ഥിരീകരിച്ചത് 5 പേർക്കാണ് . അബുദാബി നിന്നും മെയ് 27 നു വന്ന വരവൂർ സ്വദേശി (50) , കുവൈറ്റിൽ നിന്നും മെയ് 26 നു വന്ന മടക്കത്തറ സ്വദേശി(32),ചാലക്കുടി സ്വദേശി(44), ഇറ്റലിയിൽ നിന്നും വന്ന പുത്തൻചിറ സ്വദേശി(39) , മുംബൈയിൽ നിന്നും മെയ് 29 നു വന്ന താന്ന്യം സ്വദേശി(54) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പൂത്തോൾ സ്വദേശിയുടെ മകൻ(14) ,ഊരകം സ്വദേശിയായ ആരോഗ്യപ്രവർത്തക(51) ,കോവിഡ് 19 നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കാളിയായി പ്രവർത്തിച്ച ഒരു സന്നദ്ധ പ്രവർത്തകൻ (27) എന്നീ 3 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്.

Advertisement