ടി വി ഇല്ലാത്തത് മൂലം ഓൺലൈൻ ക്ലാസ് കൂടാൻ സാധിക്കാത്ത കുട്ടിക്കുള്ള ടിവി നൽകി

100

കാറളം :കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാറളം ALP സ്കൂളിലെ ടി വി ഇല്ലാത്തത് മൂലം ഓൺലൈൻ ക്ലാസ് കൂടാൻ സാധിക്കാത്ത ഒരു കുട്ടിക്കുള്ള ടിവി നൽകി.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ് ആണ് തന്റെ കൈവശമുള്ള രണ്ട് ടിവികളിൽ ഒരെണ്ണവും ഡി ടി എച്ച് ഡിഷ് ഉപകരണങ്ങളും മണ്ഡലം കമ്മിറ്റി മുഖാന്തിരം സംഭാവന ചെയ്തത്.ഗ്രാമ പഞ്ചായത്ത് മെമ്പർ ഐ ഡീ ഫ്രാൻസിസ് മാസ്റ്റർ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് മേരി ടീച്ചർക്ക് ടി വി കൈമാറി.കോൺഗ്രസ്സ് കാട്ടൂർ ബ്ലോക്ക് സെക്രട്ടറി പി എസ് മണികണ്ഠൻ, മണ്ഡലം വൈസ് പ്രസിഡണ്ട് എം ആർ സുധാകരൻ, ബൂത്ത് പ്രസിഡണ്ടുമാരായ എൻ വി കുമാരൻ ,അജീഷ് മേനോൻ, പി ടി എ പ്രസിഡണ്ട് ബാബു ആലപ്പാടൻ എന്നിവർ പങ്കെടുത്തു.

Advertisement