ഇരിങ്ങാലക്കുട:ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജെ.സി.ഐ ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിൽ വൃക്ഷ തൈകൾ നട്ടു. വാർഡ് കൗൺസിലറും മുൻ മുനിസിപ്പൽ ചെയർ പേഴസണുമായ സോണിയ ഗിരി വൃക്ഷതൈ നട്ടു ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻ്റ് ജെൻസൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിഷ് കോലങ്കണ്ണി, മുൻ പ്രസിഡൻ്റുമാരായ ഷിജു പെരേപ്പാടൻ, ടെൽസൺ കോട്ടോളി , ചാർട്ടർ പ്രസിഡൻ്റ് അഡ്വ.ജോൺ നിധിൻ തോമസ്, അഡ്വ. ഹോബി ജോളി, ജോർജ് പൂന്നേലിപറമ്പിൽ, ട്രഷറർ ഡയസ് കാരാത്രക്കാരൻ, സാൻ്റോ വിസ്മയ, ജെയിസൺ പൊന്തോക്കൻ, അബ്ദുൾ ഹഖ് മാസ്റ്റർ ,അoബിക ടീച്ചർ, ബിന്ദു ടീച്ചർ, ഹേന ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഞാവൽ, തേക്ക്, ചെമ്പകം നാരകം തുടങ്ങിയ തൈകൾ വച്ചു.
Advertisement