ഒരു കോടി വൃക്ഷ തൈകൾ നടുന്ന സേവാഭാരതിയുടെ ഗ്രാമ വൈഭവം പദ്ധതിക്ക് തുടക്കമായി

64

ഇരിങ്ങാലക്കുട :ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി വൃക്ഷ തൈകൾ നടുന്ന സേവാഭാരതിയുടെ ഗ്രാമ വൈഭവം പദ്ധതി മുകുന്ദപുരം താലൂക്ക് തഹസിൽദാർ ഐ ജെ മധുസൂദനൻ പൊറത്തിശ്ശേരി സിവിൽ സ്റ്റേഷനിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ പ്ലാവ് ജയൻ വൃക്ഷതൈ കൈമാറി. പരിപാടിയിൽ സേവാഭാരതി പ്രവർത്തകരായ പ്രസി.ഐ കെ ശിവാനന്ദൻ, വൈസ് പ്രസി.കെ രവീന്ദ്രൻ, സെക്ര.ടി ആർ ലിബിൻ രാജ്, കെ രാഘവൻ, ചിത്രജൻ, ഉണ്ണി പേടിക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement