നവ ഭാരത ശിൽപി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ഓർമ്മ ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പുഷ്‌പാർച്ചന നടത്തി

1021

ഇരിങ്ങാലക്കുട: നവഭാരത ശിൽപിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 56-ാo ചരമ വാർഷികത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പുഷ്‌പാർച്ചന നടത്തി. മുൻ കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഭദ്രദീപം തെളിയിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ്
ചാക്കോ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെളയത്ത്,
ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട്, വിജയൻ ഇളയേടത്ത്,എം എസ്
കൃഷ്ണകുമാർ, എം ആർ ഷാജു, സുജ സഞ്ജീവ്കുമാർ, ജസ്റ്റിൻ ജോൺ, പി ഭരതൻ, കെ
ധർമ്മരാജൻ, പി ജെ തോമസ്, ജെയ്സൺ പാറേക്കാടൻ, പി ജയപാലൻ, എ സി സുരേഷ്,
സിജു യോഹന്നാൻ, ശ്രീരാം ജയപാലൻ, സനൽ കല്ലൂക്കാരൻ തുടങ്ങിയവർ നേതൃത്വം
നൽകി.

Advertisement