കാട്ടൂർ തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന് ജില്ലാ പഞ്ചായത്ത് സബ് മാർജ്ഡ് പമ്പ് സെറ്റ് നൽകി

57

കാട്ടൂർ: തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന് ജില്ലാ പഞ്ചായത്ത് സബ് മാർജ്ഡ് പമ്പ് സെറ്റ് നൽകി. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 12 ലക്ഷം രൂപ ചെലവുവരുന്ന സബ് മാർജ്ഡ് മോട്ടോർ പമ്പ് സെറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ കെ ഉദയ് പ്രകാശ് കൈമാറി. കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് വി കെ രമേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന രഘു അംഗങ്ങളായ ടി വി ലത, മനോജ് വലിയപറമ്പിൽ, എ എസ് ഹൈദ്രോസ്, എൻ ജെ റാഫി, സ്വപ്ന നജിൻ, കൃഷി ഓഫീസർ നീരജ് ഉണ്ണി, കൂട്ടുകൃഷി സംഘം പ്രസിഡൻറ് ശങ്കരൻ കാളി പറമ്പിൽ, എം ജെ കണ്ണൻ എന്നിവർ പ്രസംഗിച്ചു 450 ഏക്കറോളം വരുന്ന പാടശേഖരത്തിൽ ഇരുപ്പു കൃഷി ഇറക്കുന്നതിന് ഈ മോട്ടോർ സഹായകരമാകുമെന്ന് പാടശേഖര സമിതി പ്രവർത്തകർ അഭിപ്രായപ്പെട്ടു പാടശേഖരത്തിലെ മൂന്ന് കിലോമീറ്ററോളം വരുന്നതോടെ താഴ്ത്തി ബണ്ട് പിടിപ്പിക്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ് മുഖേന റീ ബിൽഡ് കേരള ഇതിലേക്കായി 35 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം കിട്ടിയതായി എൻ കെ ഉദയപ്രകാശ് അറിയിച്ചു.

Advertisement