സംസ്ഥാനത്ത് ഇന്ന് (മെയ് 26) 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

128

സംസ്ഥാനത്ത് ഇന്ന് (മെയ് 26) 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.10 പേരുടെ ഫലം നെഗറ്റീവായി .പാലക്കാട് 29 ,കണ്ണൂർ 8 ,കോട്ടയം 6 ,എറണാകുളം 5 ,മലപ്പുറം 5 ,കൊല്ലം 4 ,തൃശൂർ 4 ,ആലപ്പുഴ 3 ,കാസർകോഡ് 3 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .ഇതിൽ 27 പേർ വിദേശത്ത് നിന്ന് വന്നവരാണ് .തമിഴ്നാട് 9 ,മഹാരാഷ്ട്ര 15 ,ഗുജറാത്ത് 5 ,കർണ്ണാടക 2 ,പോണ്ടിച്ചേരി 1 ,ഡൽഹി 1 എന്നിങ്ങനെയാണ് അന്യ സംസ്ഥാനത്ത് നിന്ന് വന്നവർ .സമ്പര്‍ക്കത്തിലൂടെ ഏഴ് പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. ഇതുവരെ സംസ്ഥാനത്ത് 963 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇപ്പോൾ 415 പേരാണ് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് 104336 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.ഇതില്‍ 103528 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 808 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു . ഇന്ന് മാത്രം 186 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ഇതുവരെ 56704 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 54836 എണ്ണം രേഗബാധയില്ലെന്ന് ഉറപ്പാക്കി

Advertisement