ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച സ്വകാര്യ ബസ്സ് ഇരിങ്ങാലക്കുട പോലീസ് പിടിയിൽ

802

ഇരിങ്ങാലക്കുട: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് നാൽപതോളം യാത്രക്കാരുമായി സഞ്ചരിച്ച തൃശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തിയ സെൻ്റ് ആൻ്റണീസ് എന്ന സ്വകാര്യ ബസ്സാണ് പോലീസ് പിടിയിലായത് .ഇരിങ്ങാലക്കുട സി .ഐ എം .ജെ ജിജോക്ക് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു ബസ്സ് പരിശോധിച്ചത് .ബസ്സിന്റെ ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു . പിഴ ഈടാക്കി ബസ്സ് വിട്ട് നല്കുമെന്നും പരിശോധനകൾ തുടരുമെന്നും പോലീസ് അറിയിച്ചു.

Advertisement