ചെറു കഥാസമാഹാരത്തിന്റെ 100 കോപ്പികൾ വിറ്റു കിട്ടിയ 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

57

ഇരിങ്ങാലക്കുട :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പരിഷത്ത് മേഖല പ്രസിഡന്റ്‌ റഷീദ് കാറളം എഴുതിയ “രുദാലിമാർ വരട്ടെ ” എന്ന ചെറു കഥാസമാഹാരത്തിന്റെ 100 കോപ്പികൾ വിറ്റു കിട്ടിയ 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സംഭാവന പ്രൊഫ കെ. യു അരുണൻ എം എൽ എ ഏറ്റുവാങ്ങി. ചടങ്ങിൽ പരിഷത്ത് മേഖല സെക്രട്ടറി അഡ്വ പി. പി. മോഹൻദാസ്, പ്രൊഫ എം. കെ. ചന്ദ്രൻ, കെ. ജി. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

Advertisement