എം.എസ്.എസ് ഇരിങ്ങാലക്കുട നഗരസഭയുടെ കോവിഡ് കെയർ സെന്ററിലേക്ക് ആവശ്യമുള്ള സാധന സാമഗ്രികൾ നൽകി

60

ഇരിങ്ങാലക്കുട: മുനിസിപാലിറ്റി കോവിഡ് കെയർ സെന്ററാക്കി മാറ്റിയ കാട്ടുങ്ങച്ചിറ ഔവ്വർ ഹോസ്പിറ്റലിലെ മുപ്പതോളം റൂമുകളിലേക്ക് ക്വാറന്റൈൻ കാലഘട്ടത്തിൽ ആളുകൾക്ക് കഴിയുന്നതിന് വേണ്ടി മുറികൾ സജ്ജമാക്കുന്നതിന് ആവശ്യമുള്ള സാമഗ്രികൾ ജീവകാരുണ്യ-വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ ക്രിയാത്മകമായി പ്രവർത്തിച്ച്കൊണ്ടിരിക്കുന്ന മുസ്ലീം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) ഇരിങ്ങാലക്കുട യൂണിറ്റിന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി . ടി.കെ അബ്ദുൾ കരീം മാസ്റ്റർ ഔവ്വർ ഹോസ്പിറ്റൽ അങ്കണത്തിൽ വച്ച് മുനിസിപ്പൽ ചെയർപേഴ്സൻ നിമൃ ഷിജുവിനെ ഏൽപ്പിച്ചു. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ അബ്ദുൾ ബഷിർ, കുര്യൻ ജോസഫ്,വൈസ് ചെയർപേഴ്സൻ രാജേശ്വരി ശിവരാമൻ, ഹെൽത്ത് സൂപ്പർവൈസർ പി.ആർ.സ്റ്റാൻലി, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ.കെ.ജി തങ്കമണി ,പി.എ എം.എസ്.എസ് യൂണിറ്റ് പ്രസിഡന്റ് പി.എ.നാസർ, സെക്രട്ടറി പി.എ. നസീർ,ഭാരവാഹികളായ വി.കെ റാഫി, ഷേയ്ക്ക് ദാവൂദ്, ഷെറിൻ അഹമ്മദ്,കെ.എസ് അബ്ദുൾ സമദ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement