ഇരിങ്ങാലക്കുട കോവിഡ് കെയർ സെന്ററിൽ വൈഫൈ സംവിധാനം നിലവിൽ വന്നു

155

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയുടെ സമ്പൂർണ്ണ കോവിഡ് കെയർ സെന്ററായ കാട്ടുങ്ങച്ചിറയിലെ പഴയ ഔവർ ആശുപത്രിയിലേക്ക് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൻറെ  ഭാഗമായി വൈഫൈ സംവിധാനം  ലഭ്യമാക്കി വിഷൻ ഇരിങ്ങാലക്കുട.വൈഫൈ ടാബ് വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി  നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജുവിന് കൈമാറി.വൈഫൈ സംവിധാനത്തിൻറെ ഔപചാരികമായ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു നിർവ്വഹിച്ചു .വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു .നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സ്റ്റാൻലി .പി .ആർ ആമുഖപ്രഭാഷണം നടത്തി .വിഷൻ ഇരിങ്ങാലക്കുട കൺവീനർ സുഭാഷ് .കെ .എൻ സ്വാഗതവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു .നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വത്സല ശശി ,മീനാക്ഷി ജോഷി ,കുര്യൻ ജോസഫ് ,കൗൺസിലർമാരായ സോണിയ ഗിരി,ബേബി ജോസ് ,വിഷൻ ഇരിങ്ങാലക്കുട കോർഡിനേറ്റർമാരായ അഡ്വ അജയകുമാർ ,എ .സി സുരേഷ് ,അനുശ്രീ കൃഷ്ണനുണ്ണി , മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം  ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . 

Advertisement