ചരിത്ര പ്രസിദ്ധമായ ശ്രീ കൂടൽമാണിക്യം ക്ഷേത്രം പള്ളിവേട്ട ആൽത്തറ സമർപ്പണം മെയ് 25 ന്

512

ഇരിങ്ങാലക്കുട:കൂടൽമാണിക്യം ക്ഷേത്രത്തിലെ പള്ളിവേട്ട ആൽത്തറ കാലങ്ങളോളം കേടുപാടുകൾ സംഭവിച്ച് അറ്റകുറ്റ പണികൾക്ക് വിധേയമാകാത്തെ കിടന്നിരുന്നു . ദേവസ്വം ആവശ്യപ്പെട്ടതനുസരിച്ച് ഇരിങ്ങാലക്കുടയിലെ പ്രശസ്ത സ്വർണ്ണ വ്യാപാരിയായ അമ്പിളി ജ്വല്ലേഴ്‌സ് ഉടമ ചന്ദ്രൻ കല്ലിങ്ങപ്പുറം സാമ്പത്തിക സഹായം നൽകി , ദേവസ്വം മേൽനോട്ടത്തിൽ പണികൾ കഴിപ്പിച്ച, പള്ളിവേട്ട ആൽത്തറയുടെ സമർപ്പണം ഈ മാസം 25, മകയിരം നക്ഷത്രത്തിൽ വൈകിട്ട് 5 മണിക്ക് ശേഷം ചന്ദ്രൻ കല്ലിങ്ങപ്പുറം പള്ളിവേട്ട ആൽത്തറ സമർപ്പണം ചെയ്യുന്നു. ക്ഷേത്രത്തിനു വേണ്ടി തന്ത്രി ബ്രഹ്മശ്രീ എൻ. പി. പരമേശ്വരൻ നമ്പൂതിരിപാട് ഏറ്റുവാങ്ങുകയും പ്രത്യേക കർമങ്ങൾക്കുശേഷം ദേവസ്വം ചെയർമാനെ ഏൽപ്പിക്കുകയും ശേഷം ഭക്തജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്യുന്നു.

Advertisement