Tuesday, June 24, 2025
29.4 C
Irinjālakuda

ഇരിങ്ങാലക്കുടയിലും കൊടുങ്ങല്ലൂരിലും വൻ കഞ്ചാവ് വേട്ട:ഒന്നരക്കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി പിടിയിൽ

ഇരിങ്ങാലക്കുട :കോവിഡ് കാലത്തെ ലോക്ക് ഡൗണിനോടനുബന്ധിച്ചു പഴം- പച്ചക്കറി ലോറികളിൽ വ്യാപകമായി കഞ്ചാവ് കടത്തൽ നടക്കുന്നുണ്ടെന്നും,കഞ്ചാവും, മറ്റു ലഹരി വസ്തുക്കളും,വ്യാപകമായി വൻതോതിൽ സംഭരിക്കപ്പെടുന്നുണ്ടെന്നുമുള്ള രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ ,ഇരിങ്ങാലക്കുട മേഖലകളിലായി ഒന്നരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി , കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിന്നും 80 കിലോഗ്രാം കഞ്ചാവുമായി മൂത്തകുന്നം സ്വദേശി വടെപ്പറമ്പിൽ യദു ,സഹായിയായ ഗോതുരുത്ത് സ്വദേശി ബിജു എന്നിവരെ പിടികൂടി . .ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിൽ 2 കിലോ കഞ്ചാവ് പിടികൂടിയത് പടിയൂർ സ്വദേശി തൊഴുത്തിങ്ങാപുറത്ത് സജീവൻ ,പറവൂർ സ്വദേശി കാക്കനാട് സന്തോഷ് എന്നിവരിൽ നിന്നാണ് . തമിഴ് നാട്ടിലെ പല സ്ഥലങ്ങളിൽ നിന്നായി വാങ്ങിക്കുന്ന കഞ്ചാവ് കേരളത്തിൽ തൃശ്ശൂരിൽ എത്തിച്ചു ആവശ്യക്കാർക്ക് നേരിട്ട് വിപണനം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്.ഇപ്പോൾ പോലീസ് പരിശോധന വളരെ കർശനമായി നടക്കുന്നതിനാൽ കഞ്ചാവിന്റെ ലഭ്യത വളരെ കുറവാണ് എന്നതിനാലും ഇപ്പോൾ കഞ്ചാവിന് വൻ വില കിട്ടുന്നു എന്നതിനാലും എന്തു വിലകൊടുത്തും കഞ്ചാവ് മാഫിയ കഞ്ചാവ് കടത്തൽ ഇപ്പോഴും നടത്താൻ ശ്രമിക്കുന്നുണ്ട്.ആയതിനു വേണ്ടി കഞ്ചാവ് മാഫിയ ഇപ്പോൾ പുതിയ മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.കേരളത്തിലേക്കും തിരിച്ചും ഭക്ഷ്യവസ്തുക്കളും, പച്ചക്കറികളും കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്ന വാഹനങ്ങൾ ആണ് ഇക്കൂട്ടർ ഉന്നം വെക്കുന്നത്..ആന്ധ്രയിൽ നിന്നും ഇത്തരത്തിൽ റോഡ് മാർഗം തമിഴ്നാട്ടിൽ എത്തിക്കുന്ന കഞ്ചാവ് ലോറി ഡ്രൈവർമാർക്ക് ഉയർന്ന തുക വാഗ്ദാനം ചെയ്താണ് കേരളത്തിലേക്ക് കടത്തുന്നത്. കോവിഡ് കാലത്ത് പച്ചക്കറി വണ്ടികളിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിന്റെ ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ KL.17/L 3586 നമ്പർ പച്ചക്കറി ലോറി പരിശോധന നടത്തിയപ്പോൾ ലോറിയിൽ നിന്നും 2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയാണ് ഉണ്ടായത് .കൊടുങ്ങല്ലൂരിൽ പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് KL – 52, A 3996 നമ്പർ TATA ACE വണ്ടിയിൽ കയറ്റിവിട്ടുവെന്നും തുടർന്ന് ആ വണ്ടിയെ പിന്തുടർന്ന് കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലെ പുല്ലൂറ്റ് നിന്നും 78 കിലോഗ്രാം കഞ്ചാവ് സഹിതം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, തൃശൂർ റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി .എം.കെ. ഗോപാലകൃഷ്ണൻ,ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.ഷാജ് ജോസ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വർഗീസ്,ചാലക്കുടി ഡി.വൈ.എസ്.പി.സന്തോഷ് സി.ആർ എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പിള്ളി സി.ഐ ബിജോയ്. പി.ആർ., കൊടുങ്ങല്ലൂർ സി.ഐ പദ്മരാജൻ പി.കെ.,ഇരിഞ്ഞാലക്കുട സി.ഐ ജീജോ എം. ജെ.,കൊടുങ്ങല്ലൂർ S. I. ബൈജു.E. R, ഇരിഞ്ഞാലക്കുട S.I അനൂപ് P. G, തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് S I മുഹമ്മദ് റാഫി.M. P, കൊടുങ്ങല്ലൂർ അഡിഷണൽ S I ബസന്ത്., S. I. ഷാജു എടത്താടൻ എന്നിവരുൾപ്പെട്ട ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിർദ്ദേശപ്രകാരം DANSAF അംഗങ്ങളായ ASI.ജയകൃഷ്ണൻ P. P, ജോബ്.C. A,ഷൈൻ, SCPO മാരായ സൂരജ്.V. ദേവ്,ലിജു ഇയ്യാനി, മാനുവൽ M. V, ഉമേഷ് K. S, മിഥുൻ കൃഷ്ണ, ഷറഫുദ്ദീൻ,സൈബർ സെൽ അംഗങ്ങളായ ബിനു, പ്രജിത്, ചാലക്കുടി Dysp യുടെ സ്ക്വാഡംഗങ്ങളായ ASI മാരായ ജിനുമോൻ തച്ചേത്ത്, റോയ് പൗലോസ്,സതീശൻ മടപ്പാട്ടിൽ,SCPO മാരായ സിൽജോ V. U, ഷിജോ തോമസ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ASI ജലീൽ മാരാത്ത്, SCPO മുഹമ്മദ് റാഫിC. M, ഗോപകുമാർ.P. G, ബിജു.C.K, ഇരിഞ്ഞാലക്കുട Dysp യുടെ സ്ക്വാഡ് അംഗങ്ങളായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് സഹിതം പ്രതികളെ അറസ്റ്റ് ചെയ്‍തത്.

Hot this week

റസ്റ്റോറന്റിലെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി റിമാന്റിലേക്ക്

റസ്റ്റോറന്റിലെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിൽപ്പന നടത്തായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

20-06-2025 തിയ്യതി രാവിലെ 08.55 മണിക്ക് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിൽപന നടത്തുന്നതിനായി കോടാലിയിലുള്ള...

ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയ അവസ്ഥക്കെതിരെ കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു

റോഡുകൾ താത്കാലികമായി കുഴികൾ അടയ്ക്കാതെ ശാശ്വത പരിഹാരം കാണണമെന്ന് കത്തീഡ്രൽ കത്തോലിക്ക...

യോഗാദിന സന്ദേശം പകർന്ന് തൊണ്ണൂറ് വയസുകാരൻ്റെ യോഗാഭ്യാസം

ക്രൈസ്റ്റ് കോളേജിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ...

Topics

റസ്റ്റോറന്റിലെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി റിമാന്റിലേക്ക്

റസ്റ്റോറന്റിലെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിൽപ്പന നടത്തായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

20-06-2025 തിയ്യതി രാവിലെ 08.55 മണിക്ക് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിൽപന നടത്തുന്നതിനായി കോടാലിയിലുള്ള...

ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയ അവസ്ഥക്കെതിരെ കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു

റോഡുകൾ താത്കാലികമായി കുഴികൾ അടയ്ക്കാതെ ശാശ്വത പരിഹാരം കാണണമെന്ന് കത്തീഡ്രൽ കത്തോലിക്ക...

യോഗാദിന സന്ദേശം പകർന്ന് തൊണ്ണൂറ് വയസുകാരൻ്റെ യോഗാഭ്യാസം

ക്രൈസ്റ്റ് കോളേജിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ...

shareസര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

വാൻ ഗാർഡ് ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പൊതു യോഗവും share...

കസ്റ്റഡിയിൽ എടുത്തു

ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വൂരിൽ പഞ്ചിങ്ങ് ബൂത്തിനടുത്ത് ബസ് സ്റ്റോപ്പിലേക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img