ശാന്തിനികേതനിൽ അദ്ധ്യയനം ജൂൺ ഒന്നു മുതൽ

199

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അദ്ധ്യയനം ജൂൺ ഒന്നു മുതൽ ആരംഭിക്കും.കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലവും മാനസിക ഒരു മയും ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഈ അവസരത്തിൽ വിവര സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി ഗൂഗിൾ മീറ്റ് ,വാട്സ് അപ്പ് , വെബ്ക് സ് ,എന്നീ ആശയ വിനിമയ സംവിധാനങ്ങളിലൂടെ ഓൺലൈനായിട്ടാണ് ക്ലാസുകൾ ആരംഭിക്കുക. ശനി , ഞായർ ദിവസങ്ങൾ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കൃത്യമായ ടൈംടേബി ളോടെയാണ് പഠനം നടക്കുക. കെ.ജി. മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ ഇത്തരത്തിൽ പഠനം നടക്കുന്നതാണ് .ഇതിനു വേണ്ടിയുള്ള പദ്ധതികൾ ശാന്തി കേതൻ മാനേജ് മെൻറിന്റെയും പ്രിൻസിപ്പൽ പി.എൻ .ഗോപകുമാറിൻറെയും നേതൃത്വത്തിൽ പൂർത്തിയായി വരികയാണ്.പുതിയ പാഠ്യ രീതികളെ ക്കുറിച്ച് രക്ഷിതാക്കളെ ബോധവത്ക്കരിക്കാനുള്ള ക്ലാസ് മീറ്റിംഗുകൾ ഗൂഗിൾ മീറ്റിലൂടെ ആരംഭിച്ചു കഴിഞ്ഞു . വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യാതൊരു ആശങ്കയ്ക്കും ഇടയില്ലാത്ത വിധം ഈ അധ്യയന വർഷവും മുന്നോട്ടു കൊണ്ടു പോകുമെന്ന ആത്മവിശ്വാസത്തിലാണ് ശാന്തിനികേതനിലെ അധ്യാപകരും ജീവനക്കാരും .

Advertisement