ഡി വൈ എഫ് ഐ യുടെ റീസൈക്കിൾ കേരളയിൽ പങ്കാളിയായി ചലച്ചിത്ര താരം ഇന്നസെന്റ്

95

ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീസൈക്കിൾ കേരള പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കി ഓരോ വീട്ടിലും സ്ഥാപനങ്ങളുടെ ചുറ്റിലും ചിതറിക്കിടക്കുന്ന ടൺ കണക്കിന് പ്ലാസ്റ്റിക്, സ്റ്റീൽ മാലിന്യങ്ങളും മറ്റു പഴയ വസ്തുക്കളും ഡിവൈഎഫ്ഐ പ്രവർത്തകർ ശേഖരിച്ചു വരുന്നു. എല്ലാ വീട്ടുകാർക്കും ഈ പദ്ധതിയിലൂടെ സി എം ഡി ആർ ഫിന്റെ ഭാഗമാകാം എന്നതാണ് പ്രത്യേകത. പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിനു പുറമെ, നാളികേരം, മറ്റ് നാടൻ വിഭവങ്ങളും ശേഖരിച്ചു വില്പന നടത്തിയും മഴക്കാല പൂർവ്വ ശുചീകരണം നടത്തിയും കായികാധ്വാനം നൽകിയും പണം സമാഹരിക്കും. ക്യാമ്പയിന്റെ ഭാഗമായി രാഷ്ട്രീയ സാംസ്കാരിക സിനിമാ രംഗത്തെ നിരവധി പേരാണ് രംഗത്ത് വന്നത്. ഇരിങ്ങാലക്കുടയിൽ മലയാളത്തിന്റെ പ്രിയ ചലച്ചിത്ര താരവും മുൻ എം.പി.യുമായ ടി.വി. ഇന്നസെന്റ് റീസൈക്കിൾ കേരളയുടെ ഭാഗമായി വായിച്ച് തീർന്ന പത്രങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.ബി.അനൂപിന് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക്ക് പ്രസിഡണ്ട് പി.കെ. മനുമോഹൻ, ട്രഷറർ ഐ.വി.സജിത്ത്, ജോ. സെക്രട്ടറി വി.എച്ച്.വിജീഷ്, സെക്രട്ടേറിയറ്റ് അംഗം എം.വി.ഷിൽവി, മേഖല സെക്രട്ടറി ഫിന്റോ പോൾസൻ എന്നിവർ പങ്കെടുത്തു.

Advertisement