സേവാഭാരതി ഗ്രാമ വൈഭവം വിത്തു ശേഖരണം ഉദ്ഘാടനം നടന്നു

68

ഇരിങ്ങാലക്കുട:ഒരു കോടി ഫല വൃക്ഷ തൈകൾ നടുന്ന സേവാഭാരതി ഗ്രാമ വൈഭവം പരിപാടിയിൽ വിത്തു ശേഖരണത്തിൻ്റെ ഇരിങ്ങാലക്കുട സേവാഭാരതി ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പ്ലാവ് ജയനിൽ നിന്നും 7 ഇനം വിത്തുകൾ സ്വീകരിച്ചു കൊണ്ട് ആർ എസ് എസ് വിഭാഗ് സഹ സംഘചാലക് കെ ജി അച്ചുതൻ മാസ്റ്റർ നിർവ്വഹിച്ചു.ചടങ്ങിൽ സേവാഭാരതി തൃശൂർ ജില്ലാ സെക്രട്ടറി പി ഹരിദാസ്, ജന. സെക്ര. പി കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറിമാരായ നളിൻ ബാബു എസ് മേനോൻ, ടി ആർ ലിബിൻ രാജ്, പി കൃഷ്ണകുമാർ, ആർ എസ് എസ് ഖണ്ഡ് സേവാപ്രമുഖ് പി എൻ പ്രമോദ് എന്നിവർ പങ്കെടുത്തു.

Advertisement