സമഭാവനാ ദിനം ആചരിച്ചു

42

കാറളം:എ.ഐ.സി.സി അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായിരുന്ന രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമഭാവനാ ദിനമായി ആചരിച്ചു.കിഴുത്താണി ആൽ ജംഗ്ഷനിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും കാറളം മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡണ്ട് തങ്കപ്പൻ പാറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.പ്രവർത്തകർ സമഭാവന പ്രതിജ്ഞ്ഞ എടുത്തു.വിനോദ് പുള്ളിൽ, പി എസ് മണികണ്ഠൻ, വേണു കുട്ടശാം വീട്ടിൽ, പി കെ ഹനീഫ, സി ആർ സീതാരാമൻ എന്നിവർ സംബന്ധിച്ചു.

Advertisement