ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിൻ 20ന്

70

മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. പഞ്ചാബ്, കർണാടക, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒറീസ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കിൽ ഒരു പ്രത്യേക സ്റ്റേഷനിൽ നിന്നും 1200 യാത്രക്കാർ ആകുന്ന മുറയ്ക്കാണ് റെയിൽവെ സ്പെഷ്യൽ ട്രെയിൻ അനുവദിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ആവശ്യമെങ്കിൽ ഒരു സ്റ്റോപ്പുകൂടി അനുവദിക്കണമെന്ന് റെയിൽവേയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്പെഷ്യൽ ട്രെയിനിൽ യാത്രാ സൗകര്യം ഉറപ്പുവരുത്താൻ ആവശ്യമായ തയ്യാറെടുപ്പുകൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് registernorkaroots.org എന്ന സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് ടിക്കറ്റ് ചാർജ് ഓൺലൈനായി നൽകാം. ഇപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ട്രെയിൻ യാത്ര തീരുമാനിച്ചുകഴിഞ്ഞാൽ വിശദാംശങ്ങൾ ഫോൺ സന്ദേശമായി ലഭിക്കും. ഇത് സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനുള്ള പാസ്സായും കണക്കാക്കും.

Advertisement