മുഖ്യമന്ത്രിയുടെ സഹായഹസ്ത പദ്ധതി വിതരണോദ്‌ഘാടനം നിർവ്വഹിച്ചു

55

കല്ലംകുന്ന് :കോവിഡ്-19 മഹാമാരി മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് കേരളസർക്കാർ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന “മുഖ്യമന്ത്രിയുടെ സഹായഹസ്തപദ്ധതി ” വായ്പയുടെ കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ വിതരണോത്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉചിതസുരേഷ് നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സി.കെ ഗണേഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് പി.പി പൊറിഞ്ചു നന്ദിയും പറഞ്ഞു.

Advertisement