റിസൈക്കിൾ കേരള “ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം

175

ഇരിങ്ങാലക്കുട:ഡി വൈ എഫ്ഐ സംസ്ഥാന ക്യാംപെയ്ൻ “റിസൈക്കിൾ കേരള ” യുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റി നടത്തിയ ബ്ലോക്ക് തല ഉദ്ഘാടനം ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയംഗം സ.ആർ.എൽ ശ്രീലാൽ നിർവഹിച്ചു. പടിയൂരിൽ നടന്ന പരിപാടിയിൽ എടതിരിഞ്ഞി സഹകരണ സംഘം വൈസ് പ്രസിഡന്റ് ടി.ആർ.ഭുവനേശ്വരനിൽ നിന്ന് ഉപയോഗശൂന്യമായ വസ്തുക്കൾ ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയംഗം ആർ.എൽ.ശ്രീലാൽ ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ് ,പ്രസിഡന്റ് പി.കെ.മനുമോഹൻ, മുൻ ബ്ലോക്ക് സെക്രട്ടറി സി.ഡി സിജിത്ത് ,ബ്ലോക്ക് കമ്മറ്റിയംഗം പ്രസി പ്രകാശൻ, പടിയൂർ മേഖലാ കമ്മറ്റിയംഗം അനൽ.എസ്.എം എന്നിവർ പങ്കെടുത്തു.

Advertisement