ഇന്ന്(ഏപ്രിൽ 27 ) സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

33

ഇന്ന്(ഏപ്രിൽ 27 ) സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കോട്ടയം 6 ,ഇടുക്കി 4 ,പാലക്കാട് ,മലപ്പുറം ,കണ്ണൂർ ഓരോരുത്തർക്ക് വീതം ആണ് രോഗം സ്ഥിരീകരിച്ചത് .5 പേർ തമിഴ്‌നാട്ടിൽ നിന്ന് വന്നവരും ,ഒരാൾ വിദേശത്തു നിന്ന് വന്നതും ബാക്കി ഉള്ളവർക്ക് സമ്പർക്കം മൂലവുമാണ് രോഗം വന്നത് .ഒരാൾക്ക് രോഗം വന്നത് എവിടെനിന്നാണെന്ന് അന്വേഷിച്ച് വരുന്നുണ്ട് .ഇതുവരെ 481 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .123 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട് .20301 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് .19812 പേർ വീടുകളിലും 489 പേർ ഹോസ്പിറ്റലുകളിലും ആണ് നിരീക്ഷണത്തിൽ ഉള്ളത് .ഇന്ന് മാത്രം 104 പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 22537 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പായി .

Advertisement