മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൃദയം കവരുന്ന സംഭാവന

146

ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് കൊണ്ട് ഹൃദയം കവരുന്ന സംഭാവനയാണ് ലഭിച്ചത്. മാപ്രാണം സ്വദേശികളായ തൃത്താണി ഗംഗാധരൻ , മാപ്രാണം സെവൻസ്റ്റാർ ലോട്ടറി ഏജൻസീസ് ഉടമയായ ആർ .സി.ലാൽ എന്നിവർ നൽകിയ സംഭാവന ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ: കെ.യു അരുണൻ മാസ്റ്റർ ഏറ്റുവാങ്ങുകയായിരുന്നു.സാമ്പത്തിക ഭദ്രത തീരെ കുറവുള്ള കുടുംബ പശ്ചാത്തലമായിട്ടും തനിക്ക് ലഭിച്ച കാർഷിക പെൻഷന്റെ രണ്ട് മാസത്തെ തുക ഗംഗാധരനും, ലോക്ക് ഡൗൺ കാലത്ത് ലോട്ടറി വിൽപ്പന രണ്ട് മാസമായി ഇല്ലാത്ത പശ്ചാത്തലത്തിൽ പോലും അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെവൻസ്റ്റാർ ലോട്ടറി ഏജൻസി ഉടമ ആർ.സി ലാലും നൽകി. ഇവരുടെ ഈ സാമൂഹിക പ്രതിബന്ധത മാതൃകാപരമെന്ന് എം.എൽ.എ അരുണൻ മാസ്റ്റർ പറഞ്ഞു

Advertisement