സി. ഐ. ടി. യു. അഖിലേന്ത്യ അവകാശദിനം ആചരിച്ചു

48

ഇരിങ്ങാലക്കുട :കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തുക, എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണ ഉപകരങ്ങള്‍ അനുവദിക്കുക, ആരോഗ്യ മേഖലയിലെ സ്വകാര്യ-കരാര്‍-താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് സി. ഐ. ടി. യു. വിന്റെ നേത്യത്വത്തില്‍ അഖിലേന്ത്യ അവകാശദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മേഖലയില്‍ നാല്‍പതു കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കു മുന്‍പില്‍ സംഘടിപ്പിച്ച പരിപാടി സി. ഐ. ടി. യു. സംസ്ഥാന കമ്മറ്റിയംഗം ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാപ്രാണം സെന്ററില്‍ സി. കെ. ചന്ദ്രന്‍, മറിന ആശുപത്രിക്കു സമീപം ഉല്ലാസ് കളക്കാട്ട്്, നടവരമ്പ് കോപ്പറേറ്റീവ് ആശുപത്രിയില്‍ കെ. എ. ഗോപി, കാട്ടൂര്‍ ആശുപത്രിയില്‍ വി. എ. മനോജ്കുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

Advertisement