മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പതിനായിരം രൂപ കൈമാറി

77

ഇരിങ്ങാലക്കുട: കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും കേരള മോഡല്‍ വികസനത്തിന്റെ ഗുണഫലങ്ങളാണ് കോവിഡ് പ്രതിരോധത്തില്‍ ദ്യശ്യമായതെന്നും പ്രൊഫ. കെ. യു അരുണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നല്കിയ പതിനായിരം രൂപ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍ മാസ്റ്റര്‍ തുക കൈ മാറി. സെക്രട്ടറി നവീന്‍ ഭഗീരഥന്‍, വൈസ് പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, ട്രഷറര്‍ ടി. ജി. സച്ചിത്ത്,ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, ടി. ജി. സിബിന്‍ ,എം എസ് ദാസന്‍, എം ആര്‍ സനോജ് മാസ്റ്റര്‍, രാധാകൃഷ്ണന്‍ വെട്ടത്ത്, രാജീവ് മുല്ലപ്പിള്ളി, കെ ബി ദിലീപ്കുമാര്‍,നീരജ് എം എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement