മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ വാട്ട്സാപ്പ് സ്റ്റാറ്റസ് ഇട്ട യുവാവ് അറസ്റ്റിൽ

814

ഇരിങ്ങാലക്കുട:തെറ്റിപ്പിരിഞ്ഞ മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ വാട്ട്സാപ്പ് സ്റ്റാറ്റസ് ആക്കി ഇട്ട യുവാവ് അറസ്റ്റിൽ.മുളങ്കുന്നത്ത്കാവ് സ്വദേശി പുളിനംപറമ്പിൽ അനിൽകുമാർ (34) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്.എട്ട് മാസങ്ങൾക്ക് മുൻപ് തൃശൂരിൽ നേഴ്‌സിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അനിൽകുമാർ .ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ആണ് സ്വകാര്യ ചിത്രം പ്രചരിപ്പിച്ചതിൻറെ പേരിൽ ഇരിങ്ങാലക്കുട പോലീസ് പിടിയിലായത്. ഇരിങ്ങാലക്കുട എസ്.ഐ പി.ജി അനൂപ് ,പോലീസ് ഉദ്യോഗസ്ഥരായ ജോസഫ് ,നിഷി ,ജെനിൽ ,അനൂപ് ലാലൻ,വൈശാഖ് മംഗലൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്

Advertisement