ശരിയായ രീതിയിൽ കൈകൾ കഴുകുവാൻ കോവിഡ് ബസ്റ്റർ

94

ഇരിങ്ങാലക്കുട:ശരിയായ രീതിയിൽ കൈകൾ കഴുകുവാൻ ഉള്ള മെഷീൻ നിർമ്മിച്ച്. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഇരിങ്ങാലക്കുടയിലെ പൂർവ്വ വിദ്യാർത്ഥികളും കാടിലർ, ഇല അഗ്രോടെക് എന്നീ സ്ഥാപനങ്ങളും കോവിഡ് ബസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ മെഷീൻ പൂർണ്ണമായും മനുഷ്യ സമ്പർക്കം ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. കൈകൾ ഈ മെഷീനിൻറെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഓട്ടോമാറ്റിക്കായി വെള്ളവും ഹാൻഡ് വാഷും കൈകളിലേക്ക് വീഴുന്നു . തുടർന്ന് 9 ഘട്ടങ്ങളിൽ ആയി എങ്ങനെ കൈകൾ ശാസ്ത്രീയമായി കഴുകണം എന്ന് ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ഡിസ്പ്ലേയിൽ കാണിക്കുന്നു. 20 സെക്കൻഡ് ആണ് ഇത് ചെയ്യേണ്ടത് തുടർന്ന് വെള്ളം വരുകയും അങ്ങനെ കൈകൾ ശാസ്ത്രീയമായി കഴുകുവാൻ സാധിക്കുകയും ചെയ്യുന്നു. കൈകൾ പിൻവലിച്ച ശേഷം അൾട്രാവയലറ്റ് കിരണങ്ങൾ ഉപയോഗിച്ച് അണുനശീകരണം നടക്കുന്നതിനാൽ കോവിഡ് ബസ്റ്റർ കോവിഡ് വ്യാപനത്തിനേ തടയുവാൻ സഹായിക്കുന്നു.ചിലവ് കുറഞ്ഞ രീതിയിൽ ചെയ്ത് ഇരിക്കുന്ന കോവിഡ് ബസ്റ്റർ പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നതു വഴി ഇപ്പോൾ കൈകൾ കഴുകുവാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളെ കാൾ നല്ലതും ശാസ്ത്രീയവും ആയ രീതിയിൽ കൈകൾ ശുചിയാക്കാൻ ജനങ്ങൾക്ക് സാധിക്കും ഇതിനായുള്ള പ്രവർത്തനങ്ങളിലാണ് ആണ് ജോജു മോഹൻ, ലിൻെറ്റാ പി ജോസെഫ്, വർക്കി തച്ചിൽ , അരവിന്ദ് കൃഷ്ണൻ, ലിയ ജെയിംസ് എന്നിവർ

Advertisement