ബി ജെ പി 50000 മാസ്കുകൾ വിതരണം ചെയ്യുന്നു

53

ഇരിങ്ങാലക്കുട: ബിജെപി നിയോജകമണ്ഡലം ഹെൽപ്പ് ഡെസ്കിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലത്തിലെ 50,000 മാസ്കുകൾ പാർട്ടി പ്രവർത്തകർ മുഖേന വിതരണം ചെയ്യുന്നു. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ.കെ അനീഷ്കുമാർ മാസ്കുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പ്രശാന്ത് ലാൽ, ജില്ലാ െസെ ര ക്രട്ടറി കവിത ബിജു, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗൺസിൽ അംഗം ടി.എസ് സുനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.സി. വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, നേതാക്കളായ മനോജ് കല്ലിക്കാട്ട്!സുനിൽ തളിയപറമ്പിൽ , സണ്ണി കവലക്കാട്ട്, വി.സി. രമേശ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement