ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാറിന്റെ പെട്രോൾ – ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ എൻ ടി യൂ സി പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടുങ്ങച്ചിറ എസ് ൻ പെട്രോൾ പമ്പിൽ ധർണ്ണ നടത്തി. ഐ എൻ ടി യൂ സി മണ്ഡലം പ്രസിഡണ്ട് എം. എസ് സന്തോഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കണ്ണൻ കൂത്തുപാലയ്ക്കൽ, രാജു ചെമ്പോത്തുപറമ്പിൽ, സജീവ്.പി. ഡി , കമ്മറ്റി അംഗങ്ങളായ അബ്ദുൾ റഹ്മാൻ, രാമകൃഷ്ണൻ, നിമൽ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.
Advertisement