ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ പഴയ പത്രങ്ങൾ ശേഖരിക്കുന്നു

303

ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി വീടുകളിൽ നിന്നും പഴയ പത്രങ്ങൾ ശേഖരിക്കുവാൻ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിലെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പത്രം വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.പഴയ പത്രങ്ങൾ നൽകിക്കൊണ്ട് പൊതുജനങ്ങളും ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് സാമൂഹിക അകലം പാലിച്ചു കൊണ്ടും മുഖാവരണം ധരിച്ചു കൊണ്ടുമായിരിക്കണം പത്രങ്ങൾ ശേഖരിക്കേണ്ടത് എന്ന് മണ്ഡലം സെക്രട്ടറി ടി.വി.വിബിൻ,പ്രസിഡണ്ട് പി.എസ് കൃഷ്ണകുമാർ എന്നിവർ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.

Advertisement