ഇരിങ്ങാലക്കുട: വനിതാ പോലീസ് സ്റ്റേഷന്റെയും ക്രൈസ്റ്റ് കോളേജ് സാമൂഹ്യ സംഘടനയായ തവനിഷിന്റെയും നേതൃത്വത്തിൽ ചേറ്റുവ അഴിമുഖത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അഞ്ഞൂറു രൂപ മൂല്യമുള്ള ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകളാണ് കൊടുത്തത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണു പരിപാടി സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും വനിതാ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് കൂടുതൽ പേരിലേക്ക് സഹായങ്ങൾ എത്തിക്കുമെന്ന് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അറിയിച്ചു. ഇരിങ്ങാലക്കുട വനിതാ സ്റ്റേഷൻ എസ്. ഐ. ഉഷ പി. ആർ., തവനിഷ് കോഡിനേറ്റർ മൂവിഷ് മുരളി എന്നിവർ സന്നിഹിതരായിരുന്നു.
Advertisement