പ്രവാസികൾക്കായി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

115

ഇരിങ്ങാലക്കുട:ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പ്രവാസികൾക്കായി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രവാസികളെ തിരിച്ച് നാട്ടിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംബാവം മാറ്റണമെന്നാവശ്യപെട്ടു കൊണ്ട് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ജ്വാലയില്‍ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി, മുനിസിപ്പൽ ചെയർ പേഴ്സൺ നിമ്മ്യ ഷിജു, സോണിയ ഗിരി, സുജ സഞ്ജീവ് കുമാര്‍, വിജയൻ എളയേടത്ത്, എല്‍ ഡി അന്റോ, പി സി ജോര്‍ജ്ജ്, ടി ജി പ്രസന്നന്‍, ഭാരതൻ പി, കുരിയന്‍ ജോസഫ്, എ സി സുരേഷ് , സിജു യോഹന്നാന്‍, കെ എം ധര്‍മ്മരാജന്‍, തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലത്തിലെ 23 ബൂത്തുകളിൽ മണ്ഡലം ബ്ലോക്ക് ബൂത്ത് ഭാരവാഹികള്‍ പങ്കെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു പ്രതിഷേധപ്രകടനം.

Advertisement