മാറ്റി വെച്ച എസ്.എസ്.എൽ.സി ,പ്ലസ് 2 പരീക്ഷകൾ 21 ന് ആരംഭിക്കും:വിദേശ പ്രവാസികൾ നാളെ മുതൽ എത്തിത്തുടങ്ങും

157

കോവിഡ് 19 കാരണം നീട്ടി വച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 21 ന് ആരംഭിക്കും. 21 നും 29 നും ഇടയിൽ പൂർത്തീകരിക്കാനാണ് സർക്കാരിൻറെ തീരുമാനം .പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയം മെയ് 13 ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ലോക്ഡൗൺ കാരണം വിദേശത്തു കുടുങ്ങിയ കേരളീയർ നാളെ മുതൽ എത്തിത്തുടങ്ങും.സിവിൽ ഏവിയേഷൻ മന്ത്രാലയം നിയോഗിക്കുന്ന വിമാനങ്ങളിലും പ്രതിരോധ വകുപ്പ് കപ്പലുകളിലുമാണ് ഇവർ വരുന്നത്.സംസ്ഥാനത്ത് പുതുതായി ഹോട്ട്‌സ്‌പോട്ടുകളില്ല.സംസ്ഥാനത്തെ കള്ളുഷാപ്പുകൾ മെയ് 13 മുതൽ തുറന്ന് പ്രവർത്തിക്കും.

Advertisement