ഇരിങ്ങാലക്കുടയിലെ വനിതാ പോലീസിന്റെ കരുതൽ ചേറ്റുവയിലും

62

ഇരിങ്ങാലക്കുട: പിങ്ക് പോലീസും വനിതാ പോലീസും ചേർന്ന് ചേറ്റുവയിൽ പരമ്പരാഗതമായി മൽസ്യ ബന്ധനം നടത്തുന്ന ഒമ്പത് കുടുംബങ്ങൾക്ക് കഴിഞ്ഞ ആഴ്ചയിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തിരുന്നു .ചേറ്റുവ കോട്ട റോഡിന് സമീപത്ത് ഇവർ താമസിക്കുന്നത് തുരുത്ത് പോലുള്ള സ്ഥലത്താണ് .കടുത്ത ശുദ്ധജല ദൗർലഭ്യവും ഇവിടെ അനുഭവപ്പെടുന്നുണ്ട് .അവിടെ എത്തിയപ്പോൾ വേറെയും കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നുണ്ടെന്നറിഞ്ഞ വനിതാ പോലീസ് 8 കുടുംബങ്ങൾക്ക് പിന്നീട് കിറ്റുകൾ എത്തിച്ച് നൽകി . .വനിതാ എസ്.ഐ ഉഷ പി.ആർ ൻറെ നേതൃത്വത്തിലുള്ള സംഘത്തിൽ പോലീസുകാരായ മിനി ,സുമംഗല ,ടെസ്‌നി ,ബാലു എന്നിവരും ഉണ്ടായിരുന്നു .

Advertisement