കാറളം :എ ഐ വൈ എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് കാറളം മേഖലാ കമ്മിറ്റിയിലെ 7 യൂണിറ്റുകളിൽ പതാക ഉയർത്തി.പടിഞ്ഞാട്ടുമുറി യൂണിറ്റിൽ മേഖലാ പ്രസിഡന്റ് യദുകൃഷ്ണനും തെക്കുമുറി യൂണിറ്റിൽ എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാറും സെന്റർ യൂണിറ്റിൽ സെക്രട്ടറി അനീഷ് പുള്ളത്തും കിഴക്കുമുറി യൂണിറ്റിൽ യൂണിറ്റ് സെക്രട്ടറി അനീഷും ചെമ്മണ്ട യൂണിറ്റിൽ തേജസും തൃത്താണിപ്പാടം യൂണിറ്റിൽ യൂണിറ്റ് സെക്രട്ടറി അഞ്ചലും വെള്ളാനി യൂണിറ്റിൽ മേഖലാ കമ്മിറ്റി അംഗം നിഷാധും പതാക ഉയർത്തി.സ്ഥാപകദിനത്തോടനുബന്ധിച്ച് 61 കേന്ദ്രങ്ങളിൽ പച്ചക്കറി കൃഷിയും മഴക്കാല പൂർവ്വ ശുചീകരണവും മേഖലാ കമ്മിറ്റി നടത്തും.കോവിഡ് 19 മായുള്ള പഞ്ചായത്തിലെ എല്ലാ പ്രവർത്തനങ്ങളിലും എ ഐ വൈ എഫ് സജീവമായിരുന്നു .
Advertisement