Thursday, May 28, 2026
27.9 C
Irinjālakuda

മോട്ടോർ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ :കോവിഡ് 19 ലോക് ഡൗൺ നീളുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ മോട്ടോർ തൊഴിലാളികൾക്ക് സൗജന്യ ധനസഹായം നൽകുവാൻ ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. ക്ഷേമനിധി അംഗങ്ങൾക്കാണ് സഹായം ലഭിക്കുക. ബസ്, ഗുഡ്‌സ്, ടാക്‌സി, ഓട്ടോ തൊഴിലാളികൾക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കിലാണ് ധനസഹായം നൽകുക.1991ലെ ഓട്ടോറിക്ഷ പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് 2000 രൂപയും, 2004ലെ ഓട്ടോമൊബൈൽ വർക് ഷോപ്പ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് ആയിരം രൂപയും സൗജന്യ ധനസഹായമായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അനിശ്ചിതമായി തുടരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് മുൻപ് പ്രഖ്യാപിച്ച തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പയ്ക്ക് പകരമായി തികച്ചും സൗജന്യ ധന സഹായം പ്രഖ്യാപിച്ചത്. നിലവിൽ തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പ ലഭിച്ചവർക്കും ഇതിനോടകം വായ്പയ്ക്ക് അപേക്ഷിച്ചവർക്കും ഈ തുക സൗജന്യമായി അനുവദിച്ചതായി പരിഗണിക്കും. അതിനാൽ വായ്പാ ഇനത്തിൽ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. നാളിതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അംഗങ്ങളായ തൊഴിലാളികൾക്ക് അപേക്ഷാഫോറം ബോർഡിന്റെ വെബ്‌സൈറ്റായ www.kmtwwfb.org യിൽ ലഭിക്കുമെന്ന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അറിയിച്ചു. ഫോൺ: 0487 2446545.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img