വിഷൻ ഫെസ്റ്റ് രണ്ടാം ദിനം രാജേഷ് തംബുരു ഉദ്‌ഘാടനം ചെയ്തു

155

ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ ഫേസ്ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിഷൻ ഫെസ്റ്റ് – അതിജീവന ജ്വാല്ലയുടെ രണ്ടാം ദിനം പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റും നേരമ്പോക്ക് പ്രോഗ്രാം ഫെയിം ആയ രാജേഷ് തംബുരു ഓൺലൈൻ ആയി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് സ്പോർട്സ് വിഷയത്തിൽ പ്രശ്നോത്തരി തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഹരി ഗോവിന്ദ്. പി. ഓൺലൈൻ ആയിട്ട് നടത്തി. അതിന് ശേഷം നടന്ന നാടൻ പാട്ട് മത്സരത്തിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. വിഷൻ ഫെസ്റ്റ് കോ-ഓർഡിനേറ്റർ സുരേഷ് എ.സി .ആശംസകൾ അർപ്പിച്ചു. വിഷൻ ഫെസ്റ്റിന്റെ മൂന്നാം ദിനം ആയ നാളെ പരിസ്ഥിതി എന്ന വിഷയത്തിൽ പ്രശ്നോത്തരിയും തുടർന്ന് നൃത്ത മത്സരവും നടക്കും.നാളത്തെ മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കോ-ഓർഡിനേറ്റർ അഡ്വ. അജയ് കുമാർ ( 9447026005 ) ബന്ധപെടുക.

Advertisement