മാതൃക കൃഷിത്തോട്ടം തയ്യാറാക്കി എ ഐ വൈ എഫ്

136

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് 10000 കേന്ദ്രങ്ങളിൽ കൃഷി സ്ഥലം ഒരുക്കുന്നതിന് ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃക കൃഷിത്തോട്ടം തയ്യാറാക്കി. സിപിഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എൻ .കെ.ഉദയ് പ്രകാശ് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു മണ്ഡലം സെക്രട്ടറി ടി.വി.വിബിൻ,പ്രസിഡണ്ട് പി.എസ് കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു. കെ.ആർ തമ്പാൻ സ്മാരക ട്രസ്റ്റിൻ്റെ സ്ഥലത്താണ് കൃഷിയിടം തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലം ജോയിൻ ഭാരവാഹികളായ ടി.കെ സതീഷ്,കെ.എസ് പ്രസൂൺ.സുനിൽ വിഷ്ണു ശങ്കർ, അനൈന മനോജ് എന്നിവർ നേതൃത്വം നൽകി.

Advertisement