ഇരിങ്ങാലക്കുട :കോവിഡിന്റെ മറവിൽ ജനങ്ങളുടെ ആരോഗ്യ ഡാറ്റ അമേരിക്കൻ കമ്പനിക്ക് നൽകിയ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലത്തിലെ 16 കേന്ദ്രങ്ങളിൽ മൂന്ന്പ്രവർത്തകരെ വീതം അണിനിരത്തി ലോക്ക് ഡൌൺ നിർദേശങ്ങൾ പാലിച്ചായിരുന്നു സമരം. സമരത്തോടൊപ്പം കരുതലും എന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടിന്റെ ആഹ്വാനപ്രകാരം 25 പച്ചക്കറികിറ്റുകൾ വീതം നഗരത്തിലെ 4 അനാഥാലയങ്ങൾക്ക് യൂത്ത് കോൺഗ്രസ്സ് നൽകി.യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത്, വൈസ് പ്രസിഡണ്ട് കിരൺ എ എസ്, ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ, ധന്യ ജിജു കോട്ടോളി,അജയ് യു മേനോൻ, സിജോ കെ.പി., അവിനാശ്, ഡിക്സൺ സണ്ണി,സുബിൻ പി എസ് തുടങ്ങിയവർ നേതൃത്വം നൽകി.
സ്പ്രിംഗ്ലർ: അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സമരം നടത്തി
Advertisement