ഇരിങ്ങാലക്കുട :വിദേശത്ത് വലയുന്ന പ്രവാസികൾക്ക് നേരെ വാതിൽ കൊട്ടിയടച്ച കേന്ദ്രസർക്കാരിനെതിരെ കേരളപ്രവാസി സംഘം പ്രതിഷേധിച്ചു.ഇരിങ്ങാലക്കുടയിൽ പ്രവാസി സംഘം നടത്തിയ പ്രതിഷേധം ഇരിങ്ങാലക്കുട എം.എൽ .എ കെ .യു അരുണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.പ്രവാസി സംഘം അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ ,പ്രഭാകരൻ വടാശ്ശേരി ,കെ .എൻ ഉണ്ണികൃഷ്ണൻ ,സുധാകരൻ എം .കെ തുടങ്ങിയവർ നേതൃത്വം നൽകി .1000 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Advertisement