Saturday, May 23, 2026
26.9 C
Irinjālakuda

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) പ്രവര്‍ത്തനം ആരംഭിച്ചു. കോറോണ രോഗികളുടെ സാമ്പിള്‍ സുരക്ഷിതമായി എടുക്കാന്‍ സാധിക്കും.ആയിരം രൂപയോളം വരുന്ന പി.പി.ഇ. കിറ്റ് ഉപയോഗിച്ച് കളയുക എന്ന പ്രായോഗിക ബുദ്ധിമുട്ട് വിസ്‌ക്കിലൂടെ പരിഹരിക്കപ്പെടും. ഒരു സ്ഥലത്ത് കിയോസ്‌ക് താത്കാലികമായി സ്ഥാപിച്ച് വലിയതോതില്‍ സാമ്പിളുകള്‍ ശേഖരിക്കാനാവും.എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം രൂപകല്പനചെയ്ത വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) രാജ്യമൊട്ടാകെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ പ്രരംഭഘട്ടത്തില്‍ തന്നെ സംവിധാനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും എത്തിയിരിക്കുകയാണ്.വിദേശ രാജ്യങ്ങളില്‍ നിന്നും രോഗികളെ എയര്‍ ആബുലന്‍സില്‍ സുരക്ഷിതമായി മറ്റ് രാജ്യങ്ങളിലേയ്ക്ക് എത്തിക്കുന്ന യുണിവേഴ്സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫറിന്റെയും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായാണ് ഈ സംവിധാനം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. രണ്ടു മിനിറ്റില്‍ താഴെ സമയംകൊണ്ട് സാമ്പിള്‍ ശേഖരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് വിസ്‌ക്. സാമൂഹ്യ വ്യാപനം നടന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അധികം നേരിടുന്ന ബുദ്ധിമുട്ട് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്‌മെന്റ് കിറ്റുകളുടെ (പി പി ഇ) ദൗര്‍ലഭ്യമാണ്. ഇതിനുള്ള പരിഹാരമായാണ് വിസ്‌ക് എത്തുന്നത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങ് ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു നിര്‍വഹിച്ചു.സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍,നഗരസഭ ഉദ്യോഗസ്ഥര്‍,ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലും ഉടന്‍ തന്നെ ഇത്തരത്തിലുള്ള വിസ്‌ക് കിയോസ്‌ക് സ്ഥാപിക്കുമെന്ന് യുണിവേഴ്സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ ചെയര്‍മാന്‍ നിസാര്‍ അഷറഫ് അറിയിച്ചു.അണുവിമുക്തമായി തയ്യാറാക്കപ്പെട്ട വിസ്‌ക് കിയോസ്‌കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷയ്ക്കായി മാഗ്നറ്റിക് വാതില്‍, എക്സോസ്റ്റ് ഫാന്‍, അള്‍ട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളാണ് വിസ്‌ക്കിലുള്ളത്. സാമ്പിള്‍ ശേഖരിക്കുന്ന വ്യക്തി കാബിനിലിരുന്നാണ് രോഗിയുടെ സാമ്പിളെടുക്കുക. ഇതിനായി കാബിനില്‍ ഘടിപ്പിച്ചിരിക്കുന്ന കൈയുറയാണ് ഉപയോഗിക്കുക. ഓരോ തവണ സാംപിള്‍ ശേഖരിച്ചശേഷവും കിയോസ്‌കില്‍ ക്രമീകരിച്ചിട്ടുള്ള കൈയുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കും. സാമ്പിള്‍ ശേഖരണത്തിനായി എത്തുന്ന ഓരോ ആളുകള്‍ക്കും ഓരോ പി.പി.ഇ. കിറ്റ് ധരിക്കണമെന്നാണു ചട്ടം. എന്നാല്‍, ആയിരം രൂപയോളം വരുന്ന പി.പി.ഇ. കിറ്റ് ഉപയോഗിച്ച് കളയുക എന്ന പ്രായോഗിക ബുദ്ധിമുട്ട് വിസ്‌ക്കിലൂടെ പരിഹരിക്കപ്പെടും. ഒരു സ്ഥലത്ത് കിയോസ്‌ക് താത്കാലികമായി സ്ഥാപിച്ച് വലിയതോതില്‍ സാമ്പിളുകള്‍ ശേഖരിക്കാനാവും.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img