പ്രതിരോധ പ്രവർത്തകർക്ക് ബി.ജെ.പി യുടെ ആദരം

157

ഇരിങ്ങാലക്കുട :കോവിഡ് 19 പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാപ്പകലില്ലാതെ പ്രവർത്തിക്കുന പ്രതിരോധ പ്രവർത്തകരായ ആരോഗ്യ വിഭാഗം,പോലീസ്, ജനമൈത്രി പോലീസ്, കമ്മ്യൂണി കിച്ചണിലെ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, എന്നിവർക്ക് ഈസ്റ്റർ,വിഷു പ്രമാണിച്ച് ബി.ജെ.പി നിയോജക മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ കേക്കുകളും കണിക്കൊന്നയും നൽകി ആദരിച്ചു. നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചും ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിക്കൊണ്ടിരിയ്ക്കുന്ന ഇവരുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എന്ത് ആവശ്യങ്ങൾക്കും ബി.ജെ.പി സജ്ജമാണെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അറിയിച്ചു.ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ, ന്യൂനപക്ഷ മോർച്ച നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജു കണ്ടംകുളത്തി, രഞ്ചിത്ത് കെ മേനോൻ, കെ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നല്ലി.

Advertisement