കോവിഡ് കാലത്ത് രോഗികൾക്ക് ആശ്വാസമായി യുവജനകമ്മീഷൻ

52

ഇരിങ്ങാലക്കുട :കോവിഡ് വ്യാപനത്തോടെ തൃശൂർ ജില്ലയിൽ നിന്നും തിരുവനന്തപുരം RCC യിൽ ചികിത്സ തേടുന്ന ക്യാൻസർ രോഗികൾക്കായുള്ള ജീവൻരക്ഷാമരുന്നുകൾ കേരള ഫയർ ഫോഴ്സിന്റെ സഹായത്തോടെ തിരുവനന്തപുരം RCC യിൽ നിന്നും ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു.. ആവിശ്യക്കാരുടെ വിവരങ്ങൾ ഫോൺ മുഖാന്തിരമാണ് യുവജന കമ്മീഷൻ ശേഖരിച്ചത് .RCC യിൽ നിന്നും ഏറ്റുവാങ്ങിയ മരുന്നുകൾ സംസ്ഥാനയുവജന കമ്മീഷൻ അംഗം കെ.വി രാജേഷും ഫയർ ആൻ്റ് റസ്ക്യു ഓഫീസർമാരായ അരുുൺ ജി നാഥ്, മഹേഷ് എം എന്നിവരും ചേർന്ന്, RCC യിൽ തന്നെ ചികിത്സയിൽ കഴിയുന്ന ഇരിങ്ങാലക്കുട ചേലൂർ സ്വദേശി അണക്കത്തിപറമ്പിൽ വിജയന്, അദ്ദേേഹത്തിൻ്റെ വീട്ടിൽ നേരിട്ടെത്തി ഏൽപ്പിക്കുകയുണ്ടായി. ആദ്യഘട്ടമായി എത്തിച്ച മരുന്നുകൾ സർവ്വീസ് ചാർജ്ജില്ലാതെയാണ് രോഗികൾക്ക് നൽകിയത്. ആർ.എൽ.ശ്രീലാൽ, വി.എ.അനീഷ്, നെൽസൺ വൈശാഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Advertisement